പഠനയാത്രക്ക് വിദ്യാർഥികളെ ലോറിയിൽ കൊണ്ടുപോയ സംഭവം; ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ

FEBRUARY 13, 2026, 8:36 PM

മംഗളൂരു: സർക്കാർ സ്കൂളിലെ വിദ്യാർഥികളെ ചരക്ക് വാഹനങ്ങളിൽ തേൻകൃഷി പഠന സന്ദർശനത്തിനായി കൊണ്ടുപോയ സംഭവത്തിൽ പ്രധാനാധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.

ബെൽത്തങ്ങാടി താലൂക്കിലെ ബലഞ്ജെ ഗവ. അപ്‌ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.ഈ മാസം ഒമ്പതിന് ഇൻ-ചാർജ് ഹെഡ്മാസ്റ്റർ കിരണിന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ പിക്അപ് വാഹനത്തിലും ടിപ്പർ ലോറിയിലും കൊണ്ടുപോയി അതേ വാഹനങ്ങളിൽതന്നെ തിരികെ എത്തിക്കുകയായിരുന്നു.

ചരക്ക് വാഹനങ്ങളിൽ കുട്ടികൾ സഞ്ചരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിമർശനങ്ങൾ ഉയർന്നിരുന്നു.സംഭവത്തെ തുടർന്ന് ബെൽത്തങ്ങാടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇൻചാർജ് ഹെഡ്മാസ്റ്റർ കിരണിനെ സസ്പെൻഡ് ചെയ്തു.

vachakam
vachakam
vachakam

സംഭവുമായി ബന്ധപ്പെട്ട് ബാലാഞ്ചെ നിവാസിയായ ധരണേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയമങ്ങൾ ലംഘിച്ച് വിദ്യാർഥികളെ കയറ്റിയതിന് പിക്അപ് ഡ്രൈവർ നവീൻ, ടിപ്പർ ഡ്രൈവർ പ്രവീൺ എന്നിവർക്കെതിരെ വേണൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam