സ്ത്രീകളുടെ കംപാർട്ട്മെന്റിൽ കയറിയാൽ 2500 രൂപ പിഴ! ട്രെയിനിലെ നിയമലംഘനങ്ങളിൽ ഇനി കീശ കീറും

JUNE 22, 2026, 4:53 AM

മുംബൈ: ട്രെയിൻ യാത്രകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഇനി കനത്ത പിഴ നൽകേണ്ടി വരും. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ റെയിൽവേ നിയമപ്രകാരം സ്ത്രീകളുടെ കംപാർട്ട്മെന്റുകളിൽ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർ 2,500 രൂപ പിഴയൊടുക്കേണ്ടി വരും.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പിഴത്തുകകളിൽ റെയിൽവേ വലിയ വർധനവ് വരുത്തിയിരിക്കുന്നത്.ജൻ വിശ്വാസ് നിയമപ്രകാരമാണ് ഈ പരിഷ്കാരങ്ങൾ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് നിലവിലുണ്ടായിരുന്ന 250 രൂപ പിഴ ഇനി മുതൽ 500 രൂപയാക്കി ഉയർത്തി.

മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കുന്നതിന് പുറമെ ടിക്കറ്റ് കണ്ടുകെട്ടാനും അധികൃതർ നടപടിയെടുക്കും. സ്റ്റേഷൻ പരിസരങ്ങളിൽ പുകവലിക്കുന്നവർക്ക് 2,000 രൂപയും, അനധികൃത കച്ചവടം നടത്തുന്നവർക്ക് 2,000 രൂപയുമാണ്

vachakam
vachakam
vachakam

പിഴ. കച്ചവടം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴത്തുക 5,000 രൂപയായി ഉയരും. അപകടകരമായതോ നിരോധിക്കപ്പെട്ടതോ ആയ വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴ നൽകേണ്ടി വരും. സബർബൻ, പാസഞ്ചർ, മെയിൽ, എക്സ്പ്രസ് തുടങ്ങി എല്ലാ ട്രെയിനുകൾക്കും പുതിയ നിയമം ബാധകമാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam