രണ്ട് ദിവസത്തിനിടെ പിടികൂടിയത് അര ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ; 60,000 രൂപ പിഴ ചുമത്തി സ്‌ക്വാഡ്

JANUARY 15, 2026, 8:02 PM

കാസര്‍കോട്: രണ്ട് ദിവസത്തിനിടെ കാസര്‍കോട് ജില്ലയില്‍ അര ടണ്ണില്‍ അധികം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു പിഴ ചുമത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലേറ്റുകളും ഗ്ലാസ്സുകളും കണ്ടെടുത്തത്. 

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ട് സ്ഥാപനങ്ങളുടെ ഗോഡൗണുകളില്‍ നിന്നായി 299 കിലോഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പതിനായിരം രൂപ വീതം സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. മീഞ്ച ഗ്രാമപഞ്ചായത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന്, കടകളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 150 കി. ഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് ഉടമകള്‍ക്ക് 10000 രൂപ വീതം പിഴ ചുമത്തി. പൈവളികെ പഞ്ചായത്തിലെ സൂപ്പര്‍ മാര്‍കറ്റില്‍ നിന്നും 50 കിലോഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി 10,000 രൂപ പിഴ ചുമത്തി. 

പിടിച്ചെടുത്ത നിരോധിത ഉല്‍പ്പന്നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന എം സി എഫ് മുഖേന ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് പുനചംക്രമണത്തിന് വിടുന്നതിനായി നിര്‍ദ്ദേശം നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam