ആലപ്പുഴ: വയോധികനെ കൊലപ്പെടുത്താൻ കൊച്ചുമകൾ ഉൾപ്പെടുന്ന സംഘം രണ്ട് പദ്ധതികൾ തയ്യാറാക്കിയിരുന്നതായി പൊലീസ്.
ആസൂത്രണത്തിൽ 13 കാരിയുടെ ആൺസുഹൃത്തും പങ്കാളിയാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ പതിമൂന്നുകാരി മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്.
വീടിന്റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. വീടിന്റെ മേൽക്കൂരയിൽ കയറി ഓട് നീക്കിയപ്പോഴാണ് മച്ച് ഉള്ളതു മനസിലായത്. ഇതോടെ പദ്ധതി മാറ്റി.
ചോദ്യം ചെയ്യലിൽ ഉടനീളം ഒരു ഭാവഭേദവും ഇല്ലാതിരുന്ന പെൺകുട്ടി വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്. കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്യത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങളാണ്. ആസൂത്രണത്തിൽ 13 കാരിയുടെ ആൺസുഹൃത്തും പങ്കാളിയായി. ഇവർ രണ്ടുപേരുമായിരുന്നു കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
