നന്മയും തിന്മയും ഈ ലോകത്തില്ല, മനുഷ്യന്റെ ചിന്തകളിലാണത്

MARCH 24, 2026, 6:20 AM

പുസ്തക നിരൂപണം - ഡോ. പി.പി. വിജയൻ (മൈന്റ് പവർ ട്രെയിനർ) 

  • അസാധ്യമായതിനെ സാധ്യമാക്കാൻ (പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ്)
  • പേജ് 194, പ്രസാധനം ആശയം ബുക്‌സ് കോഴിക്കോട്
  • കേരളത്തിലെ വിതരണം എച്ച് & സി തൃശൂർ വില 300 രൂപ.

നമ്മുടെ മസ്തിഷകത്തിന്റെ അപാരമായ ശക്തിയെക്കുറിച്ച് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ..? കേവലം ഒന്നേകാൽ കിലോഗ്രാം ഭാരമുള്ള മനുഷ്യമസ്തിഷകം വികരണം ചെയ്യുന്ന അനന്തമായ ഊർജത്തിന്റെ ഒരംശം മാത്രമാണ് നമ്മിൽ പലരും ഉപയോഗപ്പെടുത്തുന്നുള്ളു. മറിച്ച് ആ ഊർജത്തിന്റെ ശക്തി മനസ്സിലാക്കി, അത് സ്വയം വളരാനും ഒപ്പം സമൂഹനന്മയ്ക്കായി ഉപയോഗിക്കാനുമായാലോ..?

അതിന് ആദ്യം വേണ്ടത് സ്വയം അറിയുക  അതായത് നമ്മുടെ ശക്തിയും ദൗർബല്യങ്ങളും തിരിച്ചറിയുക എന്നതാണ്. അളവില്ലാത്ത ഊർജത്തിന്റെ ആവനാഴിയുമായാണ് മനുഷ്യൻ ജീവിക്കുന്നത്. ഈ ലോകത്ത് ദുഷ്ടശക്തികൾ ഒന്നും തന്നെ ഇല്ല. നന്മയും തിന്മയും മനുഷ്യന്റെ ചിന്തകളിലാണ്. അതുകൊണ്ട് ചിന്തകളെയാണ് മാറ്റിയെടുക്കേണ്ടത്.

vachakam
vachakam
vachakam

അതിമനോഹരമായ ഈ ലോകം ഇന്നു കാണുന്ന നിലയിൽ സൃഷ്ടിച്ചത് സ്വന്തം കഴിവുകൾ യഥാശക്തി പ്രയോജനപ്പെടുത്തിയ മഹാപ്രതിഭാശാലികളാണ്. അതിനർത്ഥം നാമോരോരുത്തരും നമ്മുടെ കഴിവുകൾ മനസ്സിലാക്കുകയും അത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ ഈ ലോകത്ത് എന്തെന്ത് അത്ഭുതങ്ങൾ സംഭവിച്ചുകൂടാ..!

ഇത്തരം ചിന്തകൾ വായനക്കാരിൽ വളർത്തിയെടുക്കാൻ കഴിയുന്ന അതിമനോഹരമായ ഒരു പുസ്തകത്തിന്റെ  മൂന്നാം പതിപ്പാണ് അസാധ്യമായതിനെ സാധ്യമാക്കുവാൻ.

മികച്ചൊരു പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ് ഏറെ  വർഷങ്ങളായി മനഃശക്തിയുടെ അപാരസിദ്ധികൾ എന്തെന്നു മനസ്സിലാക്കാൻ തീവ്രമായി, ആത്മാർഥമായി പരിശ്രമിച്ചുവരുന്നു. അദ്ദേഹം എന്റെ 'എന്തും നേടാം മനഃശക്തിയിലൂടെ' എന്ന പുസ്തകപരമ്പരയുടേയും ഓർമശക്തി വർദ്ധിപ്പിക്കാൻ എന്ന മറ്റൊരു പുസ്തകത്തിന്റേയും എഡിറ്റിംഗ് ജോലികളിൽ ഏറെ സഹായം നൽകിയിരുന്നു.

vachakam
vachakam
vachakam

ഗഹനമായ ഏതു വിഷയവും അതീവ സരളമായി എഴുതാൻ ജോഷിക്കുള്ള കഴിവ് ഒന്നു വേറെ തന്നെ. ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയ 'വിജയിക്കാൻ മനസ്സുമാത്രം മതി' എന്ന ഗ്രന്ഥത്തിന്റ തുടർച്ചയായിട്ടാണ് ഈ പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്.

ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള പുതുമയുള്ളൊരു ശൈലിയിലാണ്   ജോഷിയുടേത്. അതുകൊണ്ട് ഇത് ഒറ്റവായനയിൽ ഒതുക്കാവുന്ന പുസ്തകമാണെന്ന് കരുതരുത്. സൂക്ഷ്മമായി വായിക്കുകയും ഇതിലെ അനുഭവസാക്ഷ്യങ്ങൾ സ്വയം വിശകലനം ചെയ്തു നോക്കുകയും ചെയ്യുമ്പോൾ ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങളുടെ പുഷ്ടിയും ഗൗരവം മനസ്സിലാകും.

ഒരു കാര്യം ഉറപ്പിച്ചു പറയാം. ഉന്നതിയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ചൂണ്ടുപലക തന്നയാണ്. മതിയായ ആത്മവിശ്വാസം നേടാനും, നിഷേധാത്മക മനോഭാവം മാറ്റിയെടുക്കാനാവും. നിസംഗത വിട്ടുണരാനും വേണ്ടുന്ന ഊർജം ലഭിക്കുമെന്നുറപ്പ്. ഉന്നത വിജയത്തിലെത്തിച്ചേരാനുള്ള ശരിയായ മാർഗം തേടുന്നവർക്ക് ഈ പുസ്തകം തീർച്ചയായും നല്ലൊരു മാർഗദർശിയായി ഭവിച്ചു എന്നതിന് തെളിവാണ് ഈ മൂന്നാം പതിപ്പ്.

vachakam
vachakam
vachakam

ദൈനംദിനജീവിതത്തിൽ ഇത് നിങ്ങളെ നിരന്തരം പ്രചോദിപ്പിക്കും. അതീവ ശ്രദ്ധയോടെ വായിക്കുക. നിങ്ങളുടെ ആശയാഭിലാഷങ്ങൾക്ക് നിറം പകരുക. ജീവിതവിജയം നേടുക.

എന്റെ പ്രിയ ശിഷ്യനും സ്‌നേഹിതനുമായ ജോഷി ജോർജിന് ഇനിയും നല്ലനല്ല  പുസ്തകങ്ങൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam