ഭക്ഷ്യ കിറ്റുകൾ  ഓർഡർ ചെയ്തത് ബിജെപി പ്രവർത്തകനെന്ന് സൂചന  

APRIL 25, 2024, 2:52 PM

 ബത്തേരി∙: ഭക്ഷ്യ കിറ്റുകൾ ഓർഡർ നൽകിയത് ബിജെപി പ്രവർത്തകനെന്നു പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്നും അന്വേഷിക്കുകയാണെന്നും ബത്തേരി സിഐ അറിയിച്ചു. 

 1500ൽ പരം കിറ്റുകളാണ് ഇന്നലെ രാത്രി  പിടികൂടിയത്. ബത്തേരിയിൽ ഇന്നലെ രാത്രി ഏഴു മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഭക്ഷ്യ കിറ്റുകൾ നിറച്ച വാഹനം ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തത്. 

ഭക്ഷ്യ കിറ്റുകൾ കോളനികളിൽ വിതരണം  ചെയ്യാനായി ബിജെപി തയാറാക്കിയതാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. കിറ്റുകൾ ഓർഡർ ചെയ്തത് ബിജെപി പ്രവർത്തകനാണെന്നാണു കടയിലെ ജീവനക്കാരിൽനിന്നു ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

 279 രൂപ വരുന്ന കിറ്റുകളാണ് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽനിന്നു വാങ്ങിയത്. പാക്ക് ചെയ്ത കിറ്റുകളിൽ 470 എണ്ണം കയറ്റി പോകുകയും ചെയ്തു.

കിറ്റിൽ ഒരു കിലോ പഞ്ചസാര, ബിസ്കറ്റ്, റസ്ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റർ വെളിച്ചെണ്ണ, അരക്കിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള  33 കിറ്റുകളും ഉണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam