കാപ്പ ചുമത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്

JUNE 27, 2024, 12:34 PM

ആലപ്പുഴ:  കാപ്പ ചുമത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന് ഐക്യദാർഢ്യവുമായി ഫ്ലക്സ് ബോർഡ്. ബോർഡിന് പിന്നിൽ സിപിഎമ്മിലെ ഒരു വിഭാഗമെന്ന് സൂചന. 

രണ്ടു ദിവസം മുൻപ് കാപ്പ ചുമത്തിയ കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജന് പിന്തുണയുമായാണ് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 

'നമ്മുടെ നാട്ടിലെ പ്രതിസന്ധി ഘട്ടത്തിലും കോവിഡും പ്രളയവും വന്നപ്പോൾ നമ്മുടെ നാടിനൊപ്പം നിന്ന ചങ്ങാതിയും കഞ്ചാവ് ലോബിക്കും മയക്കുമരുന്ന് മാഫിയക്കും എതിരെ വരും തലമുറയെ രക്ഷിക്കാൻ നമുക്ക് മുന്നിൽ നിന്നും പോരാടിയ സുഹൃത്ത് സിബി ശിവരാജന് ഐക്യദാർഢ്യം'.. എന്നാണ് ഫ്‌ളക്‌സ് ബോർഡിലുള്ളത്."

vachakam
vachakam
vachakam

കാപ്പ ചുമത്തിയ നേതാവിന് ഇതുവരെയും പാർട്ടിയിൽ നിന്നും നടപടി എടുത്തിട്ടില്ല. അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിബി ശിവരാജൻ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam