വിഡിഎസ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ 

JUNE 21, 2026, 8:07 PM

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ തുടക്കമാകും. 

ധാതു സംസ്കരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള തീരുമാനവും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് വിൽപന നടത്താനുള്ള ബജറ്റ് നിർദ്ദേശവും   പ്രതിപക്ഷം സഭയിൽ പ്രധാന ആയുധമാക്കുക. 

ഈ രണ്ട് വിഷയങ്ങളിലും സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

vachakam
vachakam
vachakam

പരിസ്ഥിതി നാശത്തിനും ലഹരിവ്യാപനത്തിനും ഈ തീരുമാനങ്ങൾ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

ബജറ്റിലെ വിവിധ നിർദ്ദേശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കനത്ത വാദപ്രതിവാദങ്ങൾക്ക് സഭ വേദിയാകുമെന്നാണ് സൂചന. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയമായും ജനകീയമായും നേരിടാൻ പ്രതിപക്ഷം തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam