റോക്‌ലാൻഡ് : പരിശുദ്ധ കന്യാമറിത്തിന്റെ നാമധേയത്തിലുള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിൽ പരി. കന്യാമറിയത്തിന്റെ തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത പരി. അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.
ഇക്കുറി 82 ഇടവക അംഗങ്ങൾ പ്രസുദേന്തിമാരായി തിരുന്നാൾ ഏറ്റു നടത്തുന്നു. ഇടവക വികാരി ഫാ. ജോബി പൂച്ചുകണ്ടത്തിൽ കൂടെ ട്രസ്റ്റീമാരായ ജസ്റ്റിൻ ചാമക്കാല, ജിമ്മി പുളിയനാൽ, ജോസഫ് കീഴങ്ങാട്ടു, കപ്യാർ തോമസ് ഇഞ്ചനാട്ട് എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു.
സെപ്തംബർ 4ന് കൊടികയറുന്നതോടെ അന്നേ ദിവസം ഫാ. റിജോ പുതുപറമ്പിലിന്റെ കാർമികത്വത്തിൽ ലതിഞ്ഞും മലങ്കര റീത്തു കുർബാനയും നൊവേനയോടെ തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കുന്നു. സെപ്തംബർ 5ന്: 5pm ന് റവ.ഫാ. ബിബി തറയിലിന്റെ കാർമികത്വത്തിൽ ഇംഗ്ലീഷ് കുർബാനയും നൊവേനയും തുടർന്ന് കാർണിവൽ ഉണ്ടായിരിക്കും.
സെപ്തംബർ 6ന്: 4pm ന് ലതിഞ്ഞോടെ തിരുന്നാൾ കർമ്മങ്ങൾ ഫാ.പത്രോസ് ചമ്പക്കരയും ഫാ.സ്റ്റീഫൻ കണിപ്പള്ളി എന്നിവരുടെ കാർമികത്വത്തിൽ ആരംഭിച്ച തുടർന്ന് ഷിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകുന്നു. ഇടവകയുടെ 10-ാമത് ആനിവേഴ്‌സറി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ആരംഭം മാർ ജോയ് ആലപ്പാട്ട് നിർവഹിക്കുന്നു.
ചെണ്ടമേളത്തോടെ ആഘോഷമായ തിരുന്നാൾ പ്രോസെഷനും തുടന്ന് വി.കുർബാനയുടെ ആശിർവാദവും നടക്കും. തുടന്ന് സ്‌നേഹവിരുന്നാടെ തിരുന്നാൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. ജോബി പൂച്ചുകണ്ടത്തിൽ 224-766-5831
ജസ്റ്റിൻ ചാമക്കാല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
