വിപഞ്ജികയും കുഞ്ഞും മരിച്ചിട്ട് ഒരുവർഷമാകുന്നു: അന്വേഷണം എങ്ങുമെത്തിയില്ല

JULY 2, 2026, 11:44 PM

കൊല്ലം: കൊല്ലം സ്വദേശിയായ വിപഞ്ജികയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഒരു വർഷമാകാറായിട്ടും എങ്ങുമെത്താതെ അന്വേഷണം. 

2025 ജൂലൈ എട്ടിനാണ് ഷാർജയിലെ അൽ നഹ്ദയിലുള്ള ഫ്ലാറ്റിൽ ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചിക മണിയൻ (32), മകൾ ഒന്നര വയസ്സുള്ള വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിപഞ്ചികയുടേത് ആത്മഹത്യയാണെന്നും കുഞ്ഞിൻ്റേത് ശ്വാസംമുട്ടിയുള്ള മരണമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇരുവരുടെയും മരണത്തിന് പിന്നിൽ ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരിരകവുമായ പീഡനമാണെന്നായിരുന്നു വിപഞ്ചികയുടെ കുടുംബത്തിൻ്റെ ആരോപണം.

vachakam
vachakam
vachakam

 ഒരുവർഷമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ലെന്നും മുഖ്യമന്ത്രിയെ അടുത്ത ദിവസം തന്നെ കാണുമെന്നും വിപഞ്ജികയുടെ ബന്ധു ശരൺ  പറഞ്ഞു. ഇരുവരുടെയും മരണത്തിൽ നീതി വൈകുന്നതിനാൽ മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ സമർപ്പിക്കാൻ കുടുംബം ഒരുങ്ങുകയാണ്. 

 ആത്മഹത്യാക്കുറിപ്പടക്കം സാഹചര്യത്തിലേക്ക് നയിച്ച പല തെളിവുകളും ലഭിച്ചിട്ടും സാങ്കേതികത്വം പറഞ്ഞ് കേസന്വേഷണം അനന്തമായി നീളുകയാണെന്ന് ശരൺ പറഞ്ഞു. പ്രതികളുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ശരൺ ചൂണ്ടിക്കാട്ടി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam