ഫെയർനെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവം; ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കും

NOVEMBER 21, 2026, 7:17 PM

മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. കേസെടുക്കുന്നതടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.

 പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ   പരിശോധനയ്ക്ക് അയക്കും. 

ഈ സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് അടിയന്തരമായി ഇടപെട്ടിരുന്നു. മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയാനും പരിശോധനകൾക്കായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്നുമുള്ള ആവശ്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  

vachakam
vachakam
vachakam

അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഓൺലൈനായി വാങ്ങിയ ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചെന്നും ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ശരീരത്തിലെ മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തിൽ ഉയർന്നതായി കണ്ടെത്തിയെന്നും കുട്ടി പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam