ദില്ലി: ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം. രാവിലെ 11.48 ഓടെയാണ് സംഭവമുണ്ടായത്. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല.
പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു.
ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ജീവഹാനിയോ പരുക്കുകളോ ഇല്ല. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്