കാരന്തൂർ: പഠനജീവിത കാലയളവിൽ ആർജിക്കുന്ന മികവുകളും നേട്ടങ്ങളും മനുഷ്യരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും മിനുക്കുന്നതാവണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദങ്ങളും സ്ഥാനങ്ങളും കരസ്ഥമാക്കുമ്പോൾ മനസ്സ് കൂടുതൽ വിശാലമാവുകയാണ് ചെയ്യണ്ടത്. മൂല്യങ്ങൾ കൈവിടാതെയാവണം എക്കാലവും ജീവിക്കേണ്ടത്. ചുറ്റുമുള്ളവരെ കാരുണ്യത്തോടെ നോക്കാനും മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കാനും യോഗ്യതകൾ തടസ്സമാവരുതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സുഹൈൽ മുഖ്യാതിഥിയായിരുന്നു. ബി.എ, ബി.ബി.എ, ബികോം, ബി.എസ്.സി കോഴ്‌സുകളിൽ പഠനം പൂർത്തിയാക്കിയ 217 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ അക്കാദമിക് വർഷത്തെ ബ്രോഷർ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
പ്രൊഫ. സയ്യിദ് സാബൂർ ബാഹസൻ അവേലം, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, ഡോ. പി. രാഘവൻ, ഉനൈസ് മുഹമ്മദ്, വി.എം റഷീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി, ഷമീം കെ.കെ എന്നിവർ സംസാരിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് സ്വാഗതവും അറബിക് ഡിപ്പാർട്‌മെന്റ് മേധാവി ഫാസിൽ നൂറാനി നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മെലോണിക്ക് ധൈര്യമില്ല; ഇറാൻ യുദ്ധത്തിൽ ഇറ്റലിയുടെ നിലപാടിനെതിരെ ട്രംപിന്റെ രൂക്ഷവിമർശനം
ഇറാനെ വരിഞ്ഞുമുറുക്കി ട്രംപിന്റെ കടൽക്കെണി; ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ വമ്പൻ 'ഓപ്പറേഷൻ
മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി
കുഞ്ഞിന്റെ കാലൊടിഞ്ഞ സംഭവം: നോർത്ത് കരോലിനയിൽ ഡേകെയർ ജീവനക്കാരിക്കെതിരെ കേസ്