തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ?; കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഇ പി ജയരാജൻ

JULY 30, 2026, 2:18 AM

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. 

മനുഷ്യരുടെ പാര്‍ട്ടിയാണ് സിപിഐഎം. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ? തെറ്റ് സംഭവിച്ചാല്‍ തിരുത്തുകയെന്നതാണ് രീതി.

പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത് പാര്‍ട്ടിക്ക് സംഭവിച്ച കുറ്റങ്ങളാണെന്നും ഇപ്പോള്‍ നടക്കുന്നത് തെറ്റുതിരുത്തല്‍ പ്രവര്‍ത്തനമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

vachakam
vachakam
vachakam

 ശരിയായ വഴിയിലേക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കും എന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കേണ്ട കാര്യമില്ല.

വ്യക്തിഗതമായി പിശക് സംഭവിച്ചെങ്കില്‍ അവര്‍ ഘടകങ്ങളില്‍ ഏറ്റുപറയും. ശേഷം അവര്‍ തെറ്റ് തിരുത്തും. അതാണ് പാര്‍ട്ടി രീതി. എല്ലാവരും തെറ്റ് തിരുത്തും. അത് മാധ്യമങ്ങളെ അറിയിക്കുന്ന പതിവ് ഇല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam