പാലക്കാട്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. കുന്നത്തൂര്‍മേടിലെ കൃഷ്ണന്‍ കോവിലിലാണ് സംഭവം.
ചെര്‍പ്പുളശ്ശേരി മണികണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. സ്ഥലത്തെത്തിയ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ചേര്‍ന്നാണ് ആനയെ തളച്ചത്. ആനപ്പുറത്തിരുന്ന യുവാക്കളെ താഴെയിറക്കി.
ആനയുടെ പുറത്ത് മൂന്നു യുവാക്കള്‍ ഉണ്ടായിരുന്നു. ഏറെനേരം ആന പരിഭ്രാന്തി പടര്‍ത്തിയെങ്കിലും ആനയെ പിന്നീട് തളച്ചു.
ആനയെ തളയ്ക്കുന്നതിനായി പാപ്പാനെ എത്തിച്ചെങ്കിലും തളക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന് പരിക്കേറ്റു. ആനയ്ക്ക് പരിചയമുള്ള മറ്റൊരു പാപ്പാനെ എത്തിച്ച് ആനയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നെങ്കിലും അതും ഫലം കണ്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്