ബംഗളൂരു: ഹോളി ആഘോഷിക്കുന്നതിനിടെ അജ്ഞാതരായ ഒരു സംഘം രാസവസ്തുക്കള്‍ കലര്‍ന്ന നിറങ്ങള്‍ ഒഴിച്ചതിനെ തുടര്‍ന്ന് എട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലെ ലക്ഷ്‌മേശ്വര്‍ പട്ടണത്തില്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ ഒരു സംഘം ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറങ്ങള്‍ എറിയാന്‍ തുടങ്ങി. അക്രമികള്‍ എട്ട് പെണ്‍കുട്ടികളെ ലക്ഷ്യം വച്ചാണ് രാസവസ്തുക്കള്‍ ചേര്‍ത്ത നിറങ്ങള്‍ ഒഴിച്ചത്. തുടര്‍ന്ന് അവര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ആശുപത്രി സന്ദര്‍ശിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
പ്രാഥമിക ഫോറന്‍സിക് അന്വേഷണത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത നിറങ്ങളില്‍ ചാണകം, മുട്ട, ഫിനോള്‍, സിന്തറ്റിക് ഡൈകള്‍ എന്നിവയുടെ അപകടകരമായ മിശ്രിതം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്