വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം ആറുമാസത്തിനുളളിൽ പൊളിച്ചുനീക്കും

MARCH 14, 2025, 3:24 AM

കൊച്ചി : വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം ആറുമാസത്തിനുളളിൽ പൊളിച്ചുനീക്കും. ബലക്ഷയം സംഭവിച്ചതിനാലാണ് ഫ്ലാറ്റ് പൊളിച്ചു നീക്കുന്നത്. 

തൊട്ടടുത്തു തന്നെ മറ്റൊരു ഫ്ലാറ്റ് സമുച്ചയമുളളതും സമീപത്ത് കൂടി മെട്രോ റെയിൽവേ ലൈൻ കടന്നുപോകുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കിയ മൂന്നു കമ്പനികളാണ് കെട്ടിടം പരിശോധിച്ച ശേഷമാണ് ആറുമാസത്തിനുള്ളിൽ പൊളിച്ചു നീക്കുമെന്ന് അറിയിച്ചിരിക്കുന്നത്.  ഫ്ലാറ്റ് സമുച്ചയം അപകടാവസ്ഥായിലാണെന്ന് പൊളിക്കൽ കമ്പനികൾ അറിയിച്ചു. താമസക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. പൊളിക്കുന്നത് സംബന്ധിച്ച് വിദഗ്ധ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച ശേഷമാകും ഇതിനാലുളള കരാർ അടക്കമുളള നടപടികളിലേക്ക് കടക്കുക.   

vachakam
vachakam
vachakam

മരട് ഫ്ലാറ്റുകൾ പൊളിച്ച അതേ മാതൃകയിൽത്തന്നെ ചന്ദർ കുഞ്ജ് ഫ്ളാറ്റുകളും പൊളിച്ചുനീക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധരായ സൗത്താഫ്രിക്കയിലെ എഡിഫസ് കമ്പനി , ചെന്നെയിലെ വിജയാ സ്റ്റീൽസ് തുടങ്ങിയവർ അറിയിച്ചിരിക്കുന്നത്.

ആറുമാസത്തെ സമയം വേണം. ഒരൊറ്റ സ്ഫോടനത്തിലൂടെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാം.  പത്തു സെക്കന്‍റിനുളളിൽ 26 നിലകൾ തവിടുപൊടിയാകും. അവിശ്ടങ്ങൾ നീക്കാൻ മൂന്നുമാസം കൂടി വേണ്ടിവരും. ഇതേസ്ഥലത്തുതന്നെ  പുതിയഫ്ലാറ്റ് സമുച്ചയങ്ങൾ നിർ‍മിക്കാം. ചന്ദർ കുഞ്ച് അപ്പാർട് മെന്‍റിലെ  ബി ,സി ബ്ലോക്കുകളാണ് പൊളിക്കുന്നത്, എ ബ്ലോക്ക് അതേപടി നിലനിർത്തും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam