വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കില്ല; സിഎംആർഎൽ-എക്സാലോജിക് കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ ഇഡി

JUNE 5, 2026, 11:09 PM

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ  ഇഡി. എസ്എഫ്ഐഒയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ വീണ അടക്കമുള്ളവർക്ക് ഉടൻ നോട്ടീസ് ഉണ്ടായേക്കില്ലെന്നും വിവരമുണ്ട്.

എൻഫോസ്‌മെൻ്റ് ഡയറക്ടറുടെ ഉന്നതതല യോഗത്തിന് പിന്നാലെ കേസിൽ നടപടികൾ വേഗത്തിലാക്കാനാണ് ഇഡിയുടെ നീക്കം. റെയ്‌ഡിന് പിന്നാലെ അനുബന്ധ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് നീക്കം.

എസ്എഫ്ഐഒ റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഴകീറി പരിശോധിക്കും. സിഎംആർഎൽ സുപ്രീം കോടതിയിൽ പോയാലും അന്വേഷണത്തിന് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് ഇഡി കരുതുന്നത്.

vachakam
vachakam
vachakam

പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.

കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്‍ കമ്പനിയുടെ തടസമില്ലാത്ത പ്രവർത്തനത്തിന് പണം നൽകിയെന്നാണ് ആരോപണം. പല രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെങ്കിലും കൂടുതല്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനാണെന്നാണ് പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam