കാഫിർ സ്ക്രീൻഷോട്ട് കേസ്: ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ 

JUNE 8, 2026, 2:47 AM

 കോഴിക്കോട് : കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായുള്ള ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ റിബേഷ് രാമകൃഷ്ണൻ. 

 കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ് ഐ ടി അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്.

  ശനിയാഴ്ചയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. ബ്ലോക്ക്‌ കമ്മറ്റി അംഗമായി തുടരും. 

vachakam
vachakam
vachakam

 ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു.

 വടകര ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. റെഡ് വളന്റിയേഴ്സ് ബറ്റാലിയൻ വാട്സ്പ് ഗ്രൂപ്പ് അംഗങ്ങളാണ് അതുലും മനീഷും.


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam