അലസമായ പഠിപ്പിക്കല്‍, സ്റ്റാഫ് റൂമില്‍ ഉറക്കം: അഞ്ച് അധ്യാപകരെ സ്ഥലംമാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍; സംഭവം ചങ്ങനാശേരിയില്‍

JUNE 27, 2024, 11:35 PM

ച​ങ്ങ​നാ​ശ്ശേ​രി: ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നും കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച​തി​നും ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ അ​ഞ്ച് അ​ധ്യാ​പ​ക​രെ സ്ഥ​ലം മാ​റ്റി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. ഇം​ഗ്ലീ​ഷ്​ അ​ധ്യാ​പി​ക നീ​തു ജോ​സ​ഫ്, ബോ​ട്ട​ണി അ​ധ്യാ​പി​ക വി.​എം. ര​ശ്മി, കോ​മേ​ഴ്​​സ്​ അ​ധ്യാ​പി​ക ടി.​ആ​ർ. മ​ഞ്ജു, ഹി​ന്ദി അ​ധ്യാ​പി​ക എ.​ആ​ർ. ല​ക്ഷ്മി, ഫി​സി​ക്​​സ്​ അ​ധ്യാ​പി​ക ജെ​സി ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ്​ മാ​റ്റി​യ​ത്.

നീ​തു ജോ​സ​ഫി​നെ വ​യ​നാ​ട്​ ക​ല്ലൂ​ർ ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലേ​ക്കും വി.​എം. ര​ശ്മി​യെ വ​യ​നാ​ട്​ നീ​ർ​വാ​രം ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലേ​ക്കും ടി.​ആ​ർ. മ​ഞ്ജു​വി​നെ ക​ണ്ണൂ​ർ വെ​ല്ലൂ​ർ ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലേ​ക്കും എ.​ആ​ർ. ല​ക്ഷ്മി​യെ വ​യ​നാ​ട്​ പെ​രി​ക്ക​ല്ലൂ​ർ ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലേ​ക്കും ജെ​സി ജോ​സ​ഫി​നെ കോ​ഴി​ക്കോ​ട്​ ബേ​പ്പൂ​ർ ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലേ​ക്കു​മാ​ണ്​ മാ​റ്റി​യ​ത്.

ഇ​വ​ർ​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ കോ​ട്ട​യം റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ആ​ർ.​ഡി.​ഡി) സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ളോ​ടും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളോ​ടും സം​സാ​രി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ൽ​കി​യ റി​​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. നീ​തു ജോ​സ​ഫ്​ കു​ട്ടി​ക​ളെ ​ശ​രി​യാ​യി പ​ഠി​പ്പി​ക്കു​ന്നി​ല്ല. സ്കൂ​ളി​ന്‍റെ നാ​ലു​വ​ർ​ഷ​ത്തെ ഫ​ലം പ​രി​ശോ​ധി​ച്ച​തി​ൽ​ നി​ന്ന്​ ഇം​ഗ്ലീ​ഷി​ൽ വ​ള​രെ മോ​ശ​മാ​ണ്. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ തോ​റ്റ​ത്​​ ഇം​ഗ്ലീ​ഷി​ലാ​ണ്. ഈ ​അ​ധ്യാ​പി​ക പ​ഠി​പ്പി​ക്കു​ന്ന​തൊ​ന്നും മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നാ​ണ്​ കു​ട്ടി​ക​ളു​ടെ പ​രാ​തി. സ്​​പെ​ഷ​ൽ ക്ലാ​സ്​ എ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും അ​നു​സ​രി​ച്ചി​ല്ല.

പ​ഠി​പ്പി​ക്കു​ന്ന​ത്​ മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ലി​നോ​ട്​ പ​രാ​തി പ​റ​ഞ്ഞ​തി​നാ​ൽ മ​നപൂ​ർ​വം പ​രീ​ക്ഷ​ക​ളി​ൽ മാ​ർ​ക്ക്​ കു​റ​ക്കു​ക​യും ചി​ല കു​ട്ടി​ക​ൾ​ക്ക്​ അ​ധി​കം മാ​ർ​ക്ക്​ ന​ൽ​കു​ക​യും ചെ​യ്ത​താ​യാ​ണ്​ ജെ​സി ജോ​സ​ഫി​നെ​തി​രാ​യ പ​രാ​തി. ടി.​ആ​ർ. മ​ഞ്ജു, ര​ശ്മി എ​ന്നി​വ​ർ പ​ഠി​പ്പി​ക്കു​ന്ന​തും മ​ന​സിലാ​വു​ന്നി​ല്ല. ത​ങ്ങ​ൾ തോ​റ്റു​പോ​കു​മെ​ന്ന ആ​ശ​ങ്ക​ കു​ട്ടി​ക​ൾ ആ​ർ.​ഡി.​ഡി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

വി.​എം. ര​ശ്മി ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ റെ​ക്കോ​ഡി​ൽ 81 ചി​ത്രം വ​ര​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​​പ്പെ​ട്ട​​പ്പോ​ൾ മാ​ന​സി​ക​മാ​യി ക​ഷ്​​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ലി​നെ ക​ണ്ട​​പ്പോ​ഴാ​ണ്​ സി​ല​ബ​സ്​ പ്ര​കാ​രം 31 ചി​ത്ര​ങ്ങ​ൾ വ​ര​ച്ചാ​ൽ മ​തി​യെ​ന്ന്​ അ​റി​ഞ്ഞ​ത്.

അ​ക്കാ​ദ​മി​ക്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഈ ​അ​ധ്യാ​പ​ക​ർ നി​സ്സ​ഹ​ക​രി​ക്കു​ന്ന​താ​യി പി.​ടി.​എ​യും എ​സ്.​എം.​സി​യും അ​റി​യി​ച്ചു. ഇ​തി​ൽ ചി​ല അ​ധ്യാ​പ​ക​ർ സ്ഥി​ര​മാ​യി സ്​​റ്റാ​ഫ്​ റൂ​മി​ലി​രു​ന്ന്​ ഉ​റ​ങ്ങു​ന്നു. ഇ​വ​ർ സ്കൂ​ളി​ന്‍റെ ന​ല്ല രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വി​ഘാ​ത​മാ​യ​തി​നാ​ൽ സ്ഥ​ലം​മാ​റ്റു​ന്ന​താ​യാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. ഇ​വ​ർ​ക്ക്​ ഉ​ട​ൻ ജോ​ലി​യി​ൽ​നി​ന്ന്​ വി​ടു​ത​ൽ ന​ൽ​കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അതേസമയം ഈ അധ്യാപകര്‍ ഏത് സ്‌കൂളില്‍ ജോലി ചെയ്യുന്നവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam