നാടുകടത്തിയ കാപ്പ കേസ് പ്രതി നാട്ടിലെത്തി; ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പൊലീസ് 

FEBRUARY 11, 2026, 7:57 AM

കോഴിക്കോട്: കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശി കഴുങ്ങില്‍ ഷൈജു(52) ആണ് പിടിയിലായത്. 

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 2025 ജൂലൈ 27നാണ് ഇയാളെ കാപ്പ നിയമപ്രകാരം നാടുകടത്തിയത്.ഒരു വര്‍ഷത്തേക്ക് നാടുകടത്താനാണ് ഡിഐജി ഉത്തരവിട്ടത്.

എന്നാല്‍ എലത്തൂര്‍ പൊലീസ് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പുലര്‍ച്ചെ 12.30 ഓടെ ഇയാളെ കണ്ടംകുളങ്ങര മസ്ജിദിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കാണുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.പിന്നീടാണ് കാപ്പ കേസ് പ്രതിയാണെന്ന് വ്യക്തമായത്.തുടർന്ന്, കാപ്പ നിയമലംഘന കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam