ദീപു കൊലക്കേസ്: നിര്‍ണായകമായി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്റെ മൊഴി 

JUNE 27, 2024, 1:23 PM

തിരുവനന്തപുരം : ക്വാറി വ്യവസായിയെ കാറിനുള്ളില്‍  കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്.

കൊല്ലപ്പെട്ട ദീപുവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച്‌ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ടിപ്പർ ലോറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ദീപു ആരുമായും സംസാരിച്ചതു കണ്ടെത്താനായില്ല. തുടർന്നുള്ള അന്വേഷണമാണ് അമ്പിളിയിലേക്ക് എത്തുന്നത്. 

തെളിവുകള്‍ അവശേഷിപ്പിക്കാതെ കൊലപാതകം നടത്തി മടങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ പ്രതി ദിവസങ്ങള്‍ക്കു മുന്നേ നടത്തിയിരുന്നു. മൊബൈല്‍ഫോണ്‍ വീട്ടില്‍ വെച്ച്‌ ബസിലാണ് കളിയിക്കാവിളയില്‍ എത്തിയത്.

vachakam
vachakam
vachakam

READ MORE: ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി

എന്നാല്‍, കളിയിക്കാവിളയിലെ മെഡിക്കല്‍ സ്റ്റോർ ജീവനക്കാരന്റെ മൊബൈല്‍ വാങ്ങി ദീപുവുമായി ബന്ധപ്പെടാനുള്ള ശ്രമമാണ് പോലീസിനു പിടിവള്ളിയായത്. മെഡിക്കല്‍ സ്റ്റോർ ജീവനക്കാരന്റെ മൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനെ അമ്പിളിയിലേക്ക് എത്തിക്കുകയായിരുന്നു.

സി.സി.ടി.വി.കള്‍ പരിശോധിക്കുന്നതിനിടയിലാണ് മെഡിക്കല്‍ സ്റ്റോർ ജീവനക്കാരൻ കടയിലെത്തിയ അപരിചിതനെക്കുറിച്ച്‌ വിവരം നല്‍കിയത്. തിങ്കളാഴ്ച രാത്രി അപരിചിതനായ ഒരാള്‍ മെഡിക്കല്‍ സ്റ്റോറില്‍ വന്ന് ഫോണ്‍ കൈമോശം വന്നുവെന്നു പറഞ്ഞ് ജീവനക്കാരന്റെ ഫോണ്‍ വാങ്ങി വിളിച്ചിരുന്നു. ഫോണ്‍ കിട്ടാത്തതിനാല്‍ ഡയല്‍ ചെയ്ത നമ്ബർ ഡിലീറ്റ് ചെയ്ത ശേഷം ഫോണ്‍ മടക്കിനല്‍കുകയും ചെയ്തു.

vachakam
vachakam
vachakam

ഇതില്‍ സംശയം തോന്നിയ പോലീസ് മെഡിക്കല്‍ സ്റ്റോറിലെ സി.സി.ടി.വി.യില്‍നിന്ന് അമ്പിളിയുടെ ചിത്രങ്ങള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട ദീപുവിന്റെ ജീവനക്കാരെ കാണിക്കുകയും ഇവർ അമ്പിളിയെ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് പ്രത്യേക സംഘം സജികുമാറിന്റെ മൊബൈല്‍ ടവർ ലൊക്കേഷൻ കണ്ടെത്തിയാണ് മലയത്തുനിന്നു പിടികൂടിയത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam