കീർത്തനയുടെ ആത്മഹത്യ: പ്രാഥമിക അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച് 

SEPTEMBER 1, 2026, 1:43 AM

കണ്ണൂർ: തില്ലങ്കേരിയിലെ 20-കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. 

മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്നു കീർത്തന. അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ആഭ്യന്തര വകുപ്പിന് കൈമാറും.

ഇതിന്റെ അടിസ്ഥാനത്തിലാകും കേസ് പൂര്‍ണമായി ക്രൈംബ്രാഞ്ചിന് കൈമാറണമോ എന്ന് തീരുമാനിക്കുക.

vachakam
vachakam
vachakam

തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്റേയും മൂത്ത മകളായ കീർത്തന കഴിഞ്ഞ ഏപ്രിൽ 30-നാണ് ജീവനൊടുക്കിയത്. 

മട്ടന്നൂർ സ്കൂളിലെ സഹപാഠിയായിരുന്ന ആദിദേവുമായി കീർത്തന പ്രണയത്തിലായിരുന്നുവെന്നും ആദിദേവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതിനെ തുടർന്നുള്ള നിരാശയാണ് കീർത്തനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചു.

ഇതിന് തെളിവായി കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ്ആപ്പ് സന്ദേശവും കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam