നിലത്ത് പായ വിരിച്ചുകിടന്ന വീട്ടമ്മയുടെ പുതപ്പിനടിയില്‍ ചത്ത പാമ്പ്; സംഭവം ശാസ്താംകോട്ടയില്‍

MAY 10, 2026, 9:37 PM

ശാസ്താംകോട്ട: നിലത്ത് പായ വിരിച്ചുകിടന്ന വീട്ടമ്മയുടെ പുതപ്പിനടയില്‍ ചത്ത പാമ്പിനെ കണ്ടെത്തി. പാമ്പിന്‍കുഞ്ഞിന് മുകളില്‍ ഒരു രാത്രി മുഴുവന്‍ കിടന്ന അവര്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കുന്നത്തൂര്‍ നെടിയവിള അമ്പലം ജങ്ഷനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന വീട്ടമ്മയാണ് രാവിലെ ഉണര്‍ന്ന് പുതപ്പ് മടക്കിവെക്കാന്‍ നോക്കിയപ്പോള്‍ പാമ്പിനെ കണ്ടത്.

വീട്ടമ്മ ഉറങ്ങാന്‍ കിടന്നശേഷം പുതപ്പിനടിയില്‍ പാമ്പിന്‍കുഞ്ഞ് ഇഴഞ്ഞുകയറിയതാകാമെന്നാണ് നിഗമനം. പാമ്പ് എങ്ങനെ ചത്തുവെന്നതില്‍ വീട്ടമ്മയ്ക്ക് നിശ്ചയമില്ല. ഉറക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ ശരീരഭാരംകൊണ്ട് പാമ്പ് ചത്തുപോയതാകാമെന്നാണ് പറയുന്നത്.

വിഷമുള്ള ഇനത്തില്‍പ്പെട്ട പാമ്പിന്‍കുഞ്ഞായിരുന്നു. സമീപവാസികളും മറ്റും ചേര്‍ന്ന് കുഴിച്ചിട്ടു. പിന്നീടാണ് സംഭവം പുറത്തറിയുന്നത്. വീട്ടമ്മയുടെ ദേഹത്ത് ചെറിയ പാട് കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അത് പാമ്പ് കടിച്ചതല്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam