ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന

OCTOBER 20, 2025, 8:41 PM

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തിൽ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട്.

സ്വർണകൊള്ളയിൽ ഇയാളുടെ പങ്ക് വ്യക്തമായാൽ അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നേക്കും. കേസിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ വൈകാതെ അന്വേഷണസംഘം ചോദ്യം ചെയ്യും.  ഇതിനുശേഷമാകും എ.പത്മകുമാർ അടക്കമുള്ള മുൻ ദേവസ്വം ബോർഡ് അംഗങ്ങളിലേക്ക് അന്വേഷണം കടക്കുക. 

 ഇന്നലെ രാവിലെ ആരംഭിച്ച അനന്ത സുബ്രഹ്മണ്യത്തിന്റെ ചോദ്യം ചെയ്യൽ രാത്രിയും തുടർന്നു. അനന്ത സുബ്രഹ്മണ്യം നൽകിയ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചവരികയാണ്. 

vachakam
vachakam
vachakam

 ശബരിമലയിൽ നിന്ന് സ്വർണപ്പാളി ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. കുറച്ച് ദിവസം മുമ്പ് അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ പ്രത്യക അന്വേഷണ സംഘം പരിശോധന നടത്തുകയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2019ൽ സ്വർണപ്പാളികൾ ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം അത് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ഹൈദരാബാദിലേക്ക് എത്തിച്ച് അവിടെ സൂക്ഷിക്കുകയും ചെയ്തതായാണ് വിജിലൻസ് കണ്ടെത്തൽ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam