കണ്ണൂരിലെ സിപിഎം നേതാവിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നടപടിക്കൊരുങ്ങുന്നു

JULY 28, 2026, 11:50 PM

 കണ്ണൂർ: കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നടപടിക്കൊരുങ്ങി ഏരിയ കമ്മിറ്റി. 

പുതിയ ലോക്കൽ കമ്മിറ്റി ആസ്ഥാനത്തിന്റെ ധന സമാഹരം നടത്തിയതില്‍ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെതിരെയാണ് നടപടി. 

2023ലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിര നിർമാണത്തിനായി കണ്ണൂർ തെക്കി ബസാറിൽ പഴയ കെട്ടിടവും സ്ഥലവും വാങ്ങിയത്. ഇതിനായി കൂപ്പൺ പിരിവ്, പ്രദർശന വിപണന മേള, പാർട്ടി അംഗങ്ങളിൽ നിന്നുള്ള ഫണ്ട് ശേഖരണം എന്നിവ നടത്തിയിരുന്നു.   എന്നാൽ ഇതിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടില്ലെന്നും കെട്ടിടവും സ്ഥലവും പാർട്ടിയുടെ പേരിലല്ലാതെ രമേശിന്റെ വ്യക്തിഗത പേരിൽ രജിസ്റ്റർ ചെയ്തുവെന്നുമാണ് ഉയർന്ന പ്രധാന ആരോപണം. 

vachakam
vachakam
vachakam

 ആരോപണത്തെത്തുടർന്ന് രമേശിനെ താൽക്കാലികമായി ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനാണ് നേതൃത്വത്തിന്റെ നീക്കം. അതേസമയം ക്രമക്കേടുകൾ നടന്നിട്ടില്ലെന്നാണ് ഇ. രമേശന്റെ വിശദീകരണം.

 ബാങ്ക് വായ്പ ലഭിക്കുന്നതിന് വേണ്ടിയാണ് വസ്തു തന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്തതെന്നും അത് പാർട്ടിയുടെ പൂർണ അറിവോടെയാണെന്നുമാണ് ഇ. രമേശന്റെ വിശദീകരണം. അന്വേഷണത്തെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ചേരാനിരിക്കുന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ രമേശിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam