തിരുവനന്തപുരം: വിഡി സതീശന്റെ കന്നി ബജറ്റിനെതിരെ വിമർശനവുമായി സിപിഐഎം. സ്വകാര്യവൽക്കരണത്തിന്റെ ആമുഖപ്രസംഗമാണ് വി.ഡി. സതീശൻ്റെ ബജറ്റെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു.
പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സ്വത്ത് സ്വകാര്യമേഖലയ്ക്ക് നൽകാനുമാണ് നീക്കം. നെഹ്റുവിയൻ സോഷ്യലിസത്തിന്റെ നേർവിപരീത ദിശയിലാണ് സർക്കാർ.
ധാതുമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ ശ്രമം നടക്കുന്നു, അതിന് ഓരോ പേരും നൽകുന്നുവെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഭൂപരിഷ്കരണത്തിൻ്റെ തുടർച്ച വേണ്ടത് പട്ടിക വർഗങ്ങൾക്ക് ഭൂമി നൽകാനാണ്. ഒരു ഏക്കർ ഭൂമി എങ്കിലും നൽകണമെന്നാണ് ആവശ്യം. എന്നാൽ ഭൂപരിഷ്കരണം 2 എന്ന പേരിൽ കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാൻ കുത്സിത ശ്രമം നടക്കുന്നു.
ഭൂമിയും ആകാശവും ജലവും എല്ലാം വിൽപനയ്ക്ക് വച്ച് പണമുണ്ടാക്കുമെന്നാണ് പറയുന്നത്. ചാർട്ടേഡ് ഫ്ലൈറ്റിൽ എന്തിന് പോയി എന്ന് ഇപ്പോൾ വ്യക്തമാകുകയാണ്. എല്ലാം അദാനിക്ക് വിൽക്കാനാണെന്ന് ബജറ്റ് പരിശോധിക്കുമ്പോൾ വ്യക്തമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
