തെരഞ്ഞെടുപ്പ് തോല്‍വി: പിണറായി വിജയൻ്റെ വിശദീകരണങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ്

SEPTEMBER 1, 2026, 12:17 AM

 തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ വിശദീകരണങ്ങളിൽ സിപിഐഎമ്മിനുള്ളിൽ എതിർപ്പ്. 

 തെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിനെ പിണറായി വിജയൻ വെല്ലുവിളിക്കുകയാണെന്ന നിലപാടിലാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഒരു വിഭാഗം. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും അതൃപ്തിയുണ്ട്. 

 പിണറായി വിജയൻ പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ ആദ്യ പ്രസംഗങ്ങളിൽ കേന്ദ്ര നേതൃത്വത്തിനും കടുത്ത വിയോജിപ്പുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

vachakam
vachakam
vachakam

വിശദീകരണ യോഗത്തിൽ പിണറായി വിജയൻ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ അവഗണിച്ചെന്നും അണികൾക്കാണ് തെറ്റ് പറ്റിയതെന്ന നിലപാട് സ്വീകരിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്.

 തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകൾ പാർട്ടി കേന്ദ്രകമ്മിറ്റി തുറന്നുകാട്ടിയിട്ടും പിണറായി അത് സമ്മതിക്കാത്തതിലാണ് ഈ വിഭാഗത്തിന് വിയോജിപ്പ്. അണികളെ കുറ്റപ്പെടുത്തി പിണറായി സംസാരിക്കുന്നത് വിശദീകരണങ്ങൾ വഷളാക്കുന്നുവെന്നും അഭിപ്രായമുണ്ട്. എന്നാൽ വിശാല സംസ്ഥാന കമ്മിറ്റിയിൽ നേതൃമാറ്റം ഉയർന്നുവരാതിരിക്കാനാണ് പിണറായിയുടെ നീക്കമെന്ന് ഒരു വിഭാഗം പറയുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam