തിരുവനന്തപുരം: മന്ത്രി സി പി ജോണിന് ഗതാഗത വകുപ്പാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ ശരിവെയ്ക്കുന്ന സൂചന നൽകിയിരിക്കുകയാണ് അദ്ദേഹം.
തനിക്കാണ് ഗതാഗത വകുപ്പാണ് ലഭിക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അത് താൻ നിഷേധിക്കുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ചർച്ചകൾ നടന്നിരുന്നുവെന്നും സി പി ജോൺ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജൂൺ 15 മുതൽ കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത വിധത്തിലുള്ള വലിയ ആനുകൂല്യങ്ങൾ പുതിയ സർക്കാർ നടപ്പാക്കുമെന്നും, എന്നാൽ അതിന് മുൻപായി വകുപ്പിലെ കാര്യങ്ങൾ വ്യക്തമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
