കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ തിരുനാൾ: പ്രധാന ആഘോഷങ്ങൾ ജൂലൈ 24 മുതൽ 27 വരെ; കൊടിയേറ്റ് ജൂലൈ 17ന് നടന്നു

JULY 23, 2026, 1:56 PM

കൊപ്പേൽ  (ഡാളസ്): കോപ്പൽ സെന്റ് അൽഫോൻസാ സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവം ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 7:00ന് ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

ഇതോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും ലദീഞ്ഞും നടന്നു. തിരുനാൾ ആഘോഷങ്ങളുടെ വരും ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ ജൂലൈ 24 മുതൽ 27 വരെ നടക്കും.

vachakam
vachakam
vachakam


പ്രധാന തിരുനാൾ വിവരങ്ങൾ (ജൂലൈ 24-27):

ജൂലൈ 24 (വെള്ളി  സെന്റ് മേരീസ് ദിനവും  കുടുംബദിനവും): വൈകിട്ട് 4:50ന് ദിവ്യകാരുണ്യ ആരാധന, 5:30ന് ഇംഗ്ലീഷ് കുർബാന (കാർമ്മികൻ: ഫാ. സാം കുട്ടപ്പശ്ശേരി). വൈകിട്ട് 7:00 മുതൽ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ (ഫാമിലി ഡേ).

vachakam
vachakam
vachakam

ജൂലൈ 25 (ശനി  കൂടുതുറക്കൽ ശുശ്രൂഷ): വൈകിട്ട് 4:30ന് ദിവ്യകാരുണ്യ ആരാധനയും 5:30ന് വിശുദ്ധ കുർബാനയും നടക്കും (കാർമ്മികൻ: ഫാ. ക്രിസ്റ്റീൻ പുതിയകുന്നേൽ). തുടർന്ന് തനത് വൈവിധ്യങ്ങളോടെ 'ലൈവ്' തട്ടുകടയും സെന്റ് അൽഫോൻസാ ക്വയർ നയിക്കുന്ന 'സ്വരരാഗസന്ധ്യ 2026' ഗാനമേളയും അരങ്ങേറും.

ജൂലൈ 26 (ഞായർ  പ്രധാന തിരുനാൾ ദിനം): വൈകിട്ട് 6:00ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടക്കും (കാർമ്മികൻ: ഫാ. സിബി സെബാസ്റ്റ്യൻ MST). തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം , ലദീഞ്ഞ്, ആശീർവാദം എന്നിവയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ജൂലൈ 27 (തിങ്കൾ  മരിച്ച വിശ്വാസികളുടെ ഓർമ്മദിനം): വൈകിട്ട് 7:00ന് അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂർ കുര്യന്റെ കാർമ്മികത്വത്തിൽ കൊടിയിറക്കവും വിശുദ്ധ കുർബാനയും ലദീഞ്ഞും നടക്കും.

vachakam
vachakam
vachakam


വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരുമായി ബന്ധപ്പെടാം:ആലക്കൽ വി. തോമസ്: 214-899-2543, അപ്പച്ചൻ ഔസേപ്പ്: 972-754-6885, സിജി ജോർജ്: 845-893-4465, ജയിമോൻ എം. ജോസഫ്: 469-231-4140

മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam