കയർബോർഡിൻറെ കൊച്ചി ആസ്ഥാനത്ത് തൊഴിൽ പീഡനമെന്ന് പരാതി

FEBRUARY 9, 2025, 6:55 PM

ദില്ലി: തൊഴിൽ പീഡനം മൂലം ജീവനക്കാരിക്ക് സെറിബ്രൽ ഹെമിറേജ് ബാധിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ കയർബോർഡിൻറെ കൊച്ചി ആസ്ഥാനത്താണ് തൊഴിൽ പീഡനമെന്ന പരാതി വന്നിരിക്കുന്നത്. 

സ്ഥാപനത്തിലെ സെക്ഷൻ ഓഫിസറായിരുന്ന ജോളി മധുവിൻറെ കുടുംബമാണ് പരാതി ഉന്നയിച്ചത്. അതീവഗുരുതരാവസ്ഥയിൽ തുടരുന്ന ജോളി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

 നിരന്തര തൊഴിൽ സമ്മർദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും കാരണം സ്ഥാപനത്തിലെ ജീവനക്കാരി സെറിബ്രൽ ഹെമിറേജ് ബാധിതയായെന്നാണ് കുടുംബത്തിൻറെ ആരോപണം. 

vachakam
vachakam
vachakam

വെൻറിലേറ്റർ സഹായത്തോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോളിയുടെ ചികിൽസ തുടരുന്നത്. ഓഫിസിലെ തൊഴിൽ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകൾ അയച്ചതിൻറെ പേരിൽ പോലും പ്രതികാര നടപടികൾ ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു. ആരോപണത്തെ പറ്റി കയർബോർഡ് പ്രതികരിച്ചിട്ടില്ല.  

കയർ ബോർഡ് ചെയർമാൻ ഉൾപ്പെടെയുളളവർക്കെതിരെയാണ് ജോളി മധുവിൻറെ കുടുംബം പരാതി ഉന്നയിക്കുന്നത്. വിധവയും കാൻസർ അതിജീവിതയുമെന്ന പരിഗണന പോലും നൽകാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നെന്ന് കുടുംബം പറയുന്നു. രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ പോലും പരിഗണിച്ചില്ല. ശമ്പളം പോലും തടഞ്ഞുവച്ചു. സമ്മർദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രൽ ഹെമിറേജ് ബാധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam