കൊച്ചി : മത്സ്യബന്ധനത്തിനിടെ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റു യുവാവിന് ഗുരുതര പരുക്ക്. മാലദ്വീപ് സ്വദേശിയായ യുവാവിനാണ് ഗുരുതരമായി പരുക്കേറ്റത്.
രാത്രി മത്സ്യബന്ധനത്തിനിടെയാണു 32 വയസ്സുകാരനെ അപകടകാരിയായ, ടൈഗർ ഫിഷ് ഗണത്തിൽപെടുന്ന ബറക്കുഡ മത്സ്യം കുത്തിയത്. കുത്തേറ്റു കഴുത്തിനു പിന്നിലായി നട്ടെല്ലു തകർന്നു. സുഷുമ്ന നാഡിക്കും ഗുരുതരമായി പരുക്കേറ്റു. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
മത്സ്യത്തിന്റെ പല്ലിന്റെ പത്തിലധികം ഭാഗങ്ങൾ സുഷുമ്ന നാഡിയിൽ തറഞ്ഞു കയറിയതിനാൽ യുവാവിന്റെ ഇടതുകയ്യും കാലും തളർന്ന അവസ്ഥയിലായിരുന്നു. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും ഡോ. ഡാൽവിൻ തോമസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടിയന്തര ശസ്ത്രക്രിയയിലൂടെ മത്സ്യത്തിന്റെ പല്ലുകൾ നീക്കം ചെയ്തു.
യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ എയർ ലിഫ്റ്റ് ചെയ്തു കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സുഷുമ്ന നാഡിയിലും നട്ടെല്ലിനും ഒരേ സമയം സങ്കീർണശസ്ത്രക്രിയ നടത്തിയതു ന്യൂറോ സർജറിയിൽ അത്യപൂർവമാണെന്നു ഡോക്ടർമാർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്