കൊച്ചി: താരസംഘടനയായ അമ്മയിൽ ഔദ്യോഗിക രാജി. നടന്മാരായ ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ രാജിവെച്ചു.
സംഘടനയുടെ ഇ-മെയിലിലേക്ക് ഇവർ രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയിൽ ഉണ്ടായിരുന്നവരാണ് ഇവർ.
ശ്വേത മേനോൻ അടക്കമുള്ളവർ സംഘടനയ്ക്ക് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായ രമേഷ് പിഷാരടിയും ഗണേഷ് കുമാറും ആരോപിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ശ്വേത മേനോൻ രംഗത്തെത്തി.
അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോൻ പറയുന്നു. സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലൂടെയാണ് ശ്വേതയുടെ പ്രതികരണം. കുറ്റാരോപിതരായ ചില സ്ഥാപിത താൽപര്യക്കാർ അമ്മയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം 500ൽ അധികം അംഗങ്ങൾക്ക് മുന്നിൽ വാർഷിക പൊതുയോഗത്തിൽ കമ്മിറ്റി രാജി പ്രഖ്യാപിച്ചതാണ്. ഇനിയും തുടരാൻ താത്പര്യമില്ലെന്ന് ജയൻ ചേർത്തല വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
