ദില്ലി: ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച കോക്രോച്ച് ജനതാ പാർട്ടിയാണ് ഇപ്പോൾ സംസാരവിഷയം. സോഷ്യൽ മീഡിയയിൽ കത്തിയ പാർട്ടിയ്ക്ക് ആളെക്കൂട്ടാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ നടക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്കേ നാളെ രാവിലെ എട്ട് മണിയോടെ ദില്ലി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യയിലേക്ക് തിരിച്ചെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ വിമാനത്താവളത്തിലേക്ക് വരരുതെന്നും സ്ഥാപകൻ അഭിജിത് ദീപ്കേ പറഞ്ഞിരുന്നു. സിപിഐ അടക്കം രാഷ്ട്രീയ പാർട്ടികളും പ്രമുഖരും കൂട്ടായ്മക്ക് പിന്തുണ അറിയിച്ചു.
ആദ്യം എല്ലാവരും വിമാനത്താവളത്തിലേക്ക് എത്തണമെന്നായിരുന്നു അഭിജിത് ആഹ്വാനം ചെയ്തിരുന്നത്, ഇതിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചതെന്നും, സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയാൽ മതിയെന്നുമാണ് അഭിജിത് ഒടുവിൽ അറിയിക്കുന്നത്.
കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ വിമാനത്താവളത്തിൽ നിന്ന് നേരെ സ്റ്റേഷനിലെത്തി അനുമതി തേടാനാണ് ശ്രമമെന്നും ദീപ്കെ അറിയിച്ചു. വിമാനത്താവളത്തിൽ തന്നെ അറസ്റ്റു ചെയ്തേക്കാമെന്നും എല്ലാം ഭരണഘടനയ്ക്ക് വിടുന്നു എന്നും അഭിജിത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
