കേരളത്തിന് സ്വന്തം വിമാനം: സഹകരണ മേഖലയിൽ ‘കോ-കേരളം’ വരുന്നു

JUNE 29, 2026, 6:27 AM

കോഴിക്കോട്∙ ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ.

സഹകരണ മേഖലയിൽനിന്നുളള ആദ്യത്തെ ഈ വിമാന കമ്പനിക്ക് ‘കോ–കേരളം’ എന്ന പേരാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിയാൽ മോഡലിൽ കമ്പനി രൂപീകരിച്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്താണ് സർവീസ് നടത്തുക.

ആദ്യഘട്ടത്തിൽ രണ്ടു വിമാനങ്ങൾ ഇതിനായി പാട്ടത്തിന് എടുക്കും. നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണു സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ കമ്പനി രൂപീകരിക്കും.

vachakam
vachakam
vachakam

മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായി രൂപീകരിക്കുന്ന കമ്പനിയിൽ 200 സഹകരണ സംഘങ്ങൾ രണ്ടു കോടി രൂപ വീതം ഓഹരി എടുത്താണ് ആദ്യ ഘട്ടം നടപ്പാക്കുക. സർക്കാരിന് ഒരു രൂപ പോലെ ചെലവു വരാത്ത ഈ പദ്ധതിയുടെ രൂപരേഖ സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതായും വിജയകൃഷ്ണൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam