കൊച്ചി: ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7 കോടി 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ.
രാജസ്ഥാനിൽ നിന്നാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ . സുനിൽ രാജിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം നിർമൽ ജയിൻ എന്നയാളെ പിടികൂടിയത്.
ഓൺ ലൈൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായ നേരിട്ടു ബന്ധമുള്ള ഇന്ത്യയിലെ മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായ നിർമൽ ജയിൻ.
രാജസ്ഥാനിലെ പാലി ജില്ലയിലെ ജോജോവാൻ എന്ന സഥലത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത് . 2022 മുതൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ ആസൂത്രകനായി പ്രവർത്തിക്കുന്ന ഇയാൾ ആദ്യമായാണ് അറസ്റ്റിലാകുന്നത്. പത്തോളം ബാങ്കുകളിൽ അക്കൗണ്ട് ഉള്ള ഇയാൾ ബാങ്കുകളുടെ പേരിൽ നിരവധി വ്യാജ ഇ -മെയിൽ ഐഡികൾ ഉണ്ടാക്കിയതായി കണ്ടെത്തി.
ക്രിപ്റ്റോകറൻസി വാലറ്റുകളും ഇയാൾക്കുണ്ട്. ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്ക് ഓൺലൈൻ ഓഹരി തട്ടിപ്പിലൂടെയാണ് 7.65 കോടി രൂപ നഷ്ടമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്