കൊച്ചി: കശുവണ്ടി അഴിമതി കേസിൽ പ്രതികളുടെ പ്രോസിക്യൂഷൻ അനുമതിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ .
കേസിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. രതീഷ് തുടങ്ങിയ പ്രധാന പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ അനുമതി നൽകാൻ സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടത് നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവിൽ സാങ്കേതിക പിഴവുണ്ടോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ അനുമതി സ്റ്റേ ചെയ്തത്. ,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
