കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ എതിർസത്യവാങ്മൂലവുമായി കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം.
പ്രതിയുടെ ഔദ്യോഗിക പദവിയും സ്വാധീനവും കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്ന് സത്യവാങ്മൂലത്തിൽ കുടുംബം ചൂണ്ടിക്കാണിക്കുന്നു.
ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം ഫയൽ ചെയ്തു. അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വാദം കേൾക്കാനായി പരിഗണിക്കും.
അപകടത്തിന് ശേഷം ജഡ്ജിയും ഭാര്യയും സംഭവസ്ഥലത്ത് മൂന്ന് മണിക്കൂറോളം ചെലവഴിച്ചെന്നും ഈ സമയത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും കുടുംബം ആരോപിക്കുന്നു. അതിനാൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്നും കേസിൽ സ്വതന്ത്ര അന്വേഷണത്തിന് അവസരം നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
