സ്കോളർഷിപ്പ് വിതരണത്തിൽ വൻ വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്

MARCH 16, 2026, 12:48 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കോളർഷിപ്പുകൾ ലഭിക്കാൻ അഞ്ച് വർഷം വരെ വൈകുന്നുവെന്നും നടപടിക്രമങ്ങളിലെ കാലതാമസം മൂലം സ്കോളർഷിപ്പ് നഷ്ടപ്പെടുന്നുവെന്നും സിഎജിയുടെ കണ്ടെത്തൽ. 

സംസ്ഥാനത്ത് ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സ്കോളർഷിപ്പ് പദ്ധതികളിലെ വീഴ്ചയാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.

പട്ടിക ജാതി, പട്ടിക വർഗ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ ആണ് ക്രമക്കേട്. ഒരാൾക്ക് ഒന്നിലധികം സ്കോളർഷിപ്പ് ലഭിക്കുന്നതായും ഗുണഭോക്താക്കളെക്കുറിച്ച് സർവേയോ പദ്ധതി അവലോകനമോ നടക്കുന്നില്ലെന്നും സിഎജി കണ്ടെത്തി.

vachakam
vachakam
vachakam

സ്കോളർഷിപ്പ് വിതരണത്തിൽ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ സർവേയോ പഠനമോ നടത്തിയില്ല, അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയിലെ പിഴവ്, സ്കോളർഷിപ്പ് വിതരണത്തിൽ കാലതാമസം, ഒരാൾക്ക് ഒന്നിലധികം തവണ ഒരേ സ്കോളർഷിപ്പ് ലഭിക്കുക, അപേക്ഷകൾ സ്ഥാപനങ്ങൾ തീർപ്പാക്കാത്ത പ്രശ്നങ്ങൾ, പദ്ധതി അവലോകനം ചെയ്യുന്നതിനുള്ള ഫലപ്രദമായ സംവിധാനമില്ല തുടങ്ങിയവയാണ് പൊതുവിൽ കണ്ടെത്തിയ പ്രശ്നങ്ങൾ.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam