തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

JUNE 18, 2026, 8:10 PM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ല, അവിടെ ഇരിക്കുന്നവർ ആരും മോശക്കാരല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പ്രധാന സീറ്റുകളിലെ തോല്‍വി വേദനിപ്പിക്കുന്നതാണ്. ഐക്യത്തോടെ പാർട്ടി മുന്നോട്ടു പോകണം.

vachakam
vachakam
vachakam

എല്ലാവരും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടി സെന്റര്‍ പറയുന്ന കാര്യങ്ങള്‍ ജില്ലാ നേതൃത്വങ്ങള്‍ കേള്‍ക്കണമെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.

 സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് പരസ്യമായി പറഞ്ഞ കെ ആർ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടിയെടുക്കും. ചന്ദ്രമോഹനെ താക്കീത് ചെയ്യാനുള്ള തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചു. സിപിഐ സെക്രട്ടറിയേറ്റ് സംവിധാനം തുടരുമെന്നും ബിനോയ് വിശ്വം ആവർത്തിച്ച് വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam