ബൈക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

APRIL 30, 2026, 9:33 PM

കണ്ണൂര്‍: ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരിട്ടി-മട്ടന്നൂര്‍ റോഡിലെ ഉളിയില്‍ നരയമ്പാറയില്‍ വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ഇരിട്ടി പുളിയനനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലീം ആണ് മരിച്ചത്. 

ബൈക്കിന്റെ അടിയില്‍ അകപ്പെട്ട യുവാവിന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ സാധിച്ചില്ല.

vachakam
vachakam
vachakam

പൂര്‍ണമായും കത്തിയ ബൈക്കിനിടയില്‍ അകപ്പെട്ട തസ്‌ലീമിനെ നാട്ടുകാര്‍ എത്തി പുറത്തെടുക്കുമ്പോഴേക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. 

ബെംഗളൂരു ഭാഗത്ത് നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു മുഹമ്മദ് തസ്‌ലീം. നരയമ്പാറ പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് ബൈക്കും തസ്‌ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam