സമസ്തിപൂർ: രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി ബിഹാർ സ്വദേശി കോടതിയിൽ. രാഹുൽ ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ചതിനെ തുടർന്ന് 250 രൂപ നഷ്‌ടമുണ്ടായതായെന്നാണ് പരാതി.
തന്റെ കൈയിൽനിന്നു ഒരു ബക്കറ്റ് പാൽ നിലത്തുവീണത് രാഹുൽ ഗാന്ധി കാരണമാണെന്ന് കാട്ടി പരാതി നൽകിയിരിക്കുകയാണ് ബിഹാർ സ്വദേശി. സമസ്‌തിപൂർ ജില്ലയിലെ സോനുപൂർ ഗ്രാമത്തിൽ താമസിക്കുന്ന മുകേഷ് കുമാർ ചൗധരിയാണ് പരാതിക്കാരൻ.
ഡൽഹിയിൽ കോൺഗ്രസിൻറെ പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവൻറെ ഉദ്ഘാടന വേളയിൽ രഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവന തൻറെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മാനസിക വിഷമം ഉണ്ടാക്കി എന്നും പരാതിയിൽ പറയുന്നു.
രാഹുലിന്റെ പ്രസംഗം കേട്ടു ഞെട്ടിയെന്നും ലീറ്ററിന് 50 രൂപ വിലയുള്ള പാൽ നിറച്ച ബക്കറ്റ് താഴെ വീണെന്നുമാണ് ഇയാളുടെ പരാതി. ആകെ 250 രൂപയുടെ നഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്‌തിപൂരിലെ റോസേര സിവിൽ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ടിവിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കണ്ടതിനു ശേഷം ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തനിക്ക് വളരെയധികം വേദനയുണ്ടായെന്ന് മുകേഷ് കുമാർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്