കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ചു: യുവാവിനായി തിരച്ചിൽ

JANUARY 21, 2025, 2:59 AM

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ. കായംകുളം സ്വദേശി ആതിരയെ രാവിലെ പതിനൊന്നരയോടെയാണ്   മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. 

ആതിരയുടേത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിൽ തുടങ്ങി.  ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. 

കൊലക്കുശേഷം യുവാവ് രക്ഷപ്പെട്ടത് ആതിരയുടെ സ്‌കൂട്ടറുമായാണെന്ന് പോലീസ് പറഞ്ഞു. യുവാവ് രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. 

vachakam
vachakam
vachakam

വീടിന്റെ മതിൽ ചാടിയാണ് അക്രമി വീട്ടിനുള്ളിലേക്ക് കയറിയതെന്ന് പൊലീസ് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam