തിരുവനന്തപുരം: വഞ്ചിയൂർ വെടിവെയ്പ്പ് കേസ് പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ അറസ്റ്റ്. വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് കൊല്ലം കണ്ണനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈ 28നാണ് പ്രതിയായ വനിതാ ഡോക്ടർ സുജിത്തിന്റെ ഭാര്യയെ വെടിവെച്ച് പരിക്കേൽപ്പിച്ചത് . തന്നെ പിടികൂടിയ ശേഷമായിരുന്നു വനിതാ ഡോക്ടർ സുജിത്തിനെതിരെ പീഡനപരാതി നൽകിയത്.
പ്രതിയായ വനിതാ ഡോക്ടറും സുജിത്തും ഒന്നിച്ച് ജോലി ചെയ്തവരാണ്. ഈ സമയത്ത് ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയും സുജിത്ത് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
മാലിദ്വീപിൽ നിന്ന് മടങ്ങിവരുന്ന വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് സുജിത്തിനെ പിടികൂടിയത്.
സുജിത്ത് തന്നെ ബലംപ്രയോഗിച്ച് പീഡനത്തിരയാക്കി എന്നതായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്തുണ്ടായ ഈ പീഡനത്തിന് ശേഷം സുജിത്ത് മാലിദ്വീപിലേക്ക് പോയി. ഇതിന്റെ പ്രതികരമായിരുന്നു സുജിത്തിന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പ് എന്നുമായിരുന്നു വനിതാ ഡോക്ടറുടെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്