കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബിഗ് ബോസ് താരം ജിന്റോ, സിനിമ പ്രൊഡക്ഷൻ അസിസ്റ്റൻ്റ് ജോഷി എന്നിവരോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ ഇന്ന് ചോദ്യം ചെയ്യും.
നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ. സൗമ്യ എന്നിവരെ 10 മണിക്കൂർ എക്സൈസ് ചോദ്യം ചെയ്തിരുന്നു.
തുടർന്ന് ഷൈൻ ടോം ചാക്കോയെ തൊടുപുഴയിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.
കേസിൽ പിടിയിലായ തസ്‌ലീമയുമായി സാമ്പത്തിക ഇടപാട് നടത്തിയത് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണോ എന്നാണ് എക്സൈസ് പ്രധാനമായും അന്വേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്