കോഴിക്കോട്: നിപ രോഗബാധിതന്റെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. പ്രദേശത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ കാഷ്ഠത്തിലും നിപ വൈറസിന്റെ സാന്നിധ്യമില്ല.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ ആണ് പരിശോധന നടത്തിയത്.
രോഗിയുടെ ഗോഡൗണിന് സമീപമുള്ള വളര്‍ത്തുമൃഗങ്ങളുടെ സാമ്പിളും നെഗറ്റീവാണ്. ഇതോടെ നിപ രോഗ ഉറവിടം ഇപ്പോഴും അവ്യക്തമായി നില്‍ക്കുകയാണ്.
നിപ രോഗബാധിതന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്ന് ആണ് വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയച്ചത്.
മൃഗസംരക്ഷണ വകുപ്പ് പിടിച്ച വവ്വാലുകളില്‍ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
