മെസ്സിയെ വരവേൽക്കാൻ ഡാളസിൽ അർജന്റീനിയൻ ആരാധകക്കടൽ

JUNE 22, 2026, 5:19 AM

ഡാളസ് :2026 ഫിഫ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ഡാളസിലെ ക്ലൈഡ് വാറൻ പാർക്കിൽ തടിച്ചുകൂടി ആയിരക്കണക്കിന് അർജന്റീനിയൻ ആരാധകർ. തങ്ങളുടെ പ്രിയതാരം ലയണൽ മെസ്സിയെയും ടീമിനെയും വരവേൽക്കാൻ ഞായറാഴ്ച വൈകുന്നേരത്തോടെ പാർക്ക് നീലയും വെള്ളയും ജേഴ്‌സികളാൽ നിറഞ്ഞു.

അർജന്റീനയിൽ നിന്നടക്കം ലക്ഷക്കണക്കിന് ആരാധകരാണ് മത്സരങ്ങൾ കാണാനായി ടെക്‌സാസിൽ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അർജന്റീന ഓസ്ട്രിയയെയും, ശനിയാഴ്ച ജോർദാനെയും നേരിടും. തിങ്ങിനിറഞ്ഞ ആരാധകരെ നിയന്ത്രിക്കാൻ ഡാളസ് പോലീസിന് സമീപത്തെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam