കൊച്ചി: സംഘടനയ്ക്കുള്ളിലെ തർക്കവുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസനെതിരെ കടുത്ത നടപടിയിലേക്ക് ‘അമ്മ’ സംഘടന നീങ്ങിയിരുന്നു.
അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി സംഘടനയെ അപകീർത്തിപ്പെടുത്താനും തകർക്കാനും ശ്രമിച്ചുവെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം.
അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിരിക്കുകയാണ് നടി അന്‍സിബ. നോട്ടീസില്‍ വ്യക്തത കുറവ് ഉണ്ടെന്നും താന്‍ നടത്തിയ നിയമലംഘനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണം എങ്കില്‍ മാത്രമെ കൃത്യമായ മറുപടി നല്‍കാനാകൂവെന്നും എന്നും അന്‍സിബ മറുപടിയില്‍ ചൂണ്ടികാട്ടുന്നു.
നടി ലക്ഷ്മി പ്രിയയുമായും നടന്‍ ടിനി ടോമുമായും തനിക്കുള്ള പ്രശ്‌നം തീര്‍ത്തും വ്യക്തിപരമാണ്. അക്കാര്യത്തില്‍ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അമ്മയില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയ്യാറായിരുന്നില്ല എന്നും അന്‍സിബ നോട്ടീസില്‍ വ്യക്തമാക്കി.
ക്രിമിനല്‍ സ്വാഭാവമുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തനിക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. താന്‍ സ്വീകരിക്കുന്ന നിയമപരമായ നടപടികള്‍ തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അന്‍സിബ മറുപടി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
