ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനുമായുള്ള വാക്പോരിൽ അയഞ്ഞ് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ആരെയും വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.
സ്ഥലം എംഎൽഎയായ തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സ്പിൽവെയിൽ സന്ദർശനം നടത്തിയതിനാണ് കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ ജി സുധാകരൻ പൊതുവേദിയിൽ രൂക്ഷവിമർശനം ഉന്നയിച്ചത്.
എംഎൽഎമാരുടെ രാജാവാകാൻ വരണ്ടെന്നും വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാനും തിരിച്ചടിച്ചിരുന്നു.
ഭരണ കക്ഷി എംഎൽഎമാർ തമ്മിലുള്ള വാക്പോര് യുഡിഎഫിൽ വലിയ അമർഷത്തിന് ഇടയാക്കി. ജി സുധാകരന്റെ പൊതുവേദിയിലെ വിമർശനം അതിരുകടന്നെന്ന് യുഡിഎഫിലും വലിയ ചർച്ചയായതോടെ ജി സുധാകരൻ അയയുകയായിരുന്നു.
ഒരാളെയും അധിക്ഷേപിച്ചിട്ടില്ലെന്നും നിയമങ്ങളും കീഴ്വഴക്കങ്ങളും എന്താണെന്ന് നിങ്ങൾ പരിശോധിച്ചാൽ മതിയെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നായിരുന്നു ജി സുധാകരൻ്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
