രമേശ് പിഷാരടി കേരള മുഖ്യമന്ത്രി ആകട്ടെ, എന്താ കുഴപ്പം ? 

MAY 8, 2026, 9:04 AM

രമേഷ് പിഷാരടി മുഖ്യമന്ത്രി ആകണമെന്ന ആ​ഗ്രഹവുമായി  നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായി ഷോബി തിലകൻ. ഓരോരുത്തർക്കും ആ​ഗ്രഹിക്കാമല്ലോ എന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നാണ് നേതാക്കന്മാർ പറയുന്നതെന്നും ഷോബി പറഞ്ഞു.ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്നും വരുന്നവർ നല്ലതായിരിക്കണമെന്നെ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മുഖ്യമന്ത്രി ആകണമെന്ന് ആര്‍ക്ക് വേണമെങ്കിലും ആഗ്രഹിക്കാമല്ലോ. നമ്മുടെ സിനിമാക്കാരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ പിഷാരടിയെ മുഖ്യമന്ത്രി ആക്കിയാലോ. എന്താ കുഴപ്പം. നല്ലതല്ലേ?. ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നു. പിഷാരടി മുഖ്യമന്ത്രി ആകട്ടെ. അതാണ് പറഞ്ഞത് ഓരോരുത്തര്‍ക്കും ആഗ്രഹിക്കാം.

ആര്‍ക്ക് വേണമെങ്കിലും എന്തും ആഗ്രഹിക്കാം. ഓരോ നേതാക്കന്മാരും പറഞ്ഞിരിക്കുന്നതെന്താ ? ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേന്ന്. കോണ്‍ഗ്രസില്‍ അങ്ങനെ ഒരു കീഴ്വഴക്കം ഉണ്ടാകും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഒരു പ്രൊസിജ്യര്‍ ഉണ്ട്. അതിന്‍റെ ഭാഗമായി പലപല ചര്‍ച്ചകള്‍ നടക്കും.

vachakam
vachakam
vachakam

ആരെങ്കിലുമൊക്കെ വരും. വരുന്നത് നല്ലതായിരിക്കണം. അത്രയെ ഉള്ളൂ", എന്നായിരുന്നു ഷോബി തിലകൻ പറഞ്ഞത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ആകുകയായിരുന്നു അദ്ദേഹം. അതേസമയം, ആരാകും മുഖ്യമന്ത്രി എന്നത് വരും ദിവസങ്ങളില്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ-  ഷോബി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam